Sunday, 9 March 2008

ബ്ലോഗേര്‍സ് മീറ്റ്


ബൂലോകരെ ഒരു മീറ്റ് കഴിഞ്ഞു.



സ്ഥലം: മ്യൂസിയം റൌണ്ട്
സമയം: 5.15 -6.45
പങ്കെടുത്തവര്‍: പ്രയാസി, കാര്‍വര്‍ണ്ണം.

കാ‍ര്യപരിപാടികള്‍:
പരിചയ പ്രസംഗം.

പരസ്പരം പുകഴ്ത്തല്‍

ബ്ലോഗ് ചര്‍ച്ച।

ജനഗണമന പാടി പിരിഞ്ഞു.



മീറ്റിനു സ്പോണ്‍സേഴ്സ് ഇല്ലാത്തതിനാല്‍ മറ്റു പരിപാടികള് ഇല്ലായിരുന്നു।

മീറ്റുകൊണ്ടുണ്ടായ ഗുണം:

എന്നെക്കാളും വലിയ കത്തികള്‍ ഉണ്ടെന്നു മനസിലായി

15 comments:

കാര്‍വര്‍ണം said...

ഒരു മീറ്റുകൂടി കഴിഞ്ഞു.

:)

ദിലീപ് വിശ്വനാഥ് said...

മീറ്റ് പടങ്ങളൊന്നും ഇല്ലേ?

എന്തായാലും മീറ്റ് കൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ടായതു നന്നായി കാര്‍വര്‍ണ്ണം.

കാര്‍വര്‍ണം said...

ദേ പിടിച്ചോ പടം.

:)

കൊച്ചുത്രേസ്യ said...

ഈ പ്രയാസി ഓടി നടന്നു മീറ്റുകയാണല്ലോ..മട്ടും ഭാവവും കണ്ടാല്‍ മീറ്റാനാണെന്ന്‌ ലീവെടുത്തു നാട്ടില്‍ പോയതെന്നു തോന്നും. ഇനിയടുത്ത പ്രോഗ്രാം എവിടാണെന്നു വല്ലതും പറഞ്ഞോ കാര്‍വര്‍ണ്ണമേ..

മീറ്റിന്റെ ഫോട്ടം കണ്ടിട്ട്‌ ആകെയൊരു ഗണ്‍ഫ്യൂഷന്‍.. ഇതെത്ര വര്‍ഷം മുന്‍പു നടത്തിയ മീറ്റാ!!

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: അതാവും ഇന്നലെ മ്യൂസിയത്തില് മാത്രായിട്ട് മഴ പെയ്തത്. കത്തി സഹിക്കാഞ്ഞെ ആകാശം കരഞ്ഞതാവണം.

G.MANU said...

ഈശോയേ..ഇങ്ങനേം മീറ്റൊ....

ആശംസാസ്..

യാരിദ്‌|~|Yarid said...

ഞാനറിഞ്ഞു തിരുവനന്തപുരം മ്യൂസിയത്തില്‍ രണ്ട് ബ്ലോഗേഴ്സ് മീറ്റ് ചെയ്യുന്നത്. പക്ഷെ ഒന്നും മിണ്ടിയില്ലയെന്നെയുള്ളൂ. ഇനിയെന്നാണാവൊ ഞാനീ തിരുവ്വനന്തപുരം ബ്ലോഗേഴ്സിനെ മീറ്റ് ചെയ്യുന്നത്.!!!ഈ പ്രയാസി എന്റെ പിറകെ നടക്കുന്നു ഒരു ബ്ലോഗ് മീറ്റ് നടത്തുവാന്‍,

ഒവ്വാ എന്നെ പിടികിട്ടിയതു പോലെ തന്നെ..;)

Sherlock said...

പ്രയാസീ കത്തിയോ?... തെറ്റിച്ചാല്‍ തല്ലു കിട്ടും...കൊടുവാള്‍..കൊടുവാള്‍..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അണ്‍നന്റെ മീറ്റ് നേരായിവന്നാ മത്യായിരുന്നു

അഭിലാഷങ്ങള്‍ said...

മ്യൂസിയത്തില്‍ നിന്നും അടിച്ചുമാറ്റിയ ‘എന്തോ സാധനം‘ ഒളിച്ചുവെക്കാന്‍ പ്രയാസപ്പെടുന്ന പ്രയാസിയെ പകര്‍ത്തിയ ആദ്യ ഫോട്ടോ ഇഷ്ടമായി.

രണ്ടാമത്തെ ഫോട്ടോ തീരെ ഇഷ്ടമായില്ല..!! (എനിക്ക് തീരെ കുശുമ്പില്ല...ഇത് സത്യം സത്യം സത്യം...!) :-)

അവസാനം, ജനഗണമന ഒറ്റക്ക് പാടേണ്ടിവന്നു അല്ലേ? അല്ല, പ്രയാസിയോട് ഞാന്‍ ഒരിക്കല്‍ ദേശീയഗാനം പാടാന്‍ പറഞ്ഞപ്പോ, .... “ഗുജറാത്ത് മറാഠാ...മറാഠാ...മറാഠാ....” എന്നും പറഞ്ഞ് പകുതിക്ക് വച്ച് തപ്പിത്തടഞ്ഞ് ആകെപ്പാടെ നാശകോശമാകുന്നത് കണ്ടിരുന്നു. എത്രശ്രമിച്ചിട്ടും വണ്ടി മറാഠ വിട്ട് മുന്നോട്ട് ഓടാത്തതിനാല്‍ മറാഠയില്‍ വച്ച് പരിപാടി അവസാനിപ്പിച്ച് നാല് പൊറോട്ടയുമടിച്ച് പിരിയുകയായിരുന്നു. :-)

ആത്മഗതം:

‘എന്നെക്കാളും വലിയ കത്തികള്‍ ഉണ്ടെന്നു മനസിലായി‘ എന്ന് പ്രയാസിയെ പരിചയപ്പെട്ടപ്പോള്‍ പറയുകയാണെങ്കില്‍, യീശ്വരാ... യെന്നെ പരിചയപ്പെട്ടിരുന്നേല്‍, “ഇങ്ങനെ ഇഞ്ചിഞ്ചായി കൊല്ലാതെ ഒരു കത്തിയെടുത്ത് ഒറ്റക്കുത്തിന് ഒന്ന് കൊന്നുതരാമോ?“ എന്ന് ചോദിച്ചേനേ കാര്‍വര്‍ണ്ണം...! പിന്നെ, ഇവിടെ മുകളില്‍ കമന്റിട്ട എന്റെ നാട്ടുകാരി മഹാനുഭാവയെ പരിചയപ്പെട്ടിരുന്നേല്‍...ആ അവതാരത്തെ ആ മ്യൂസിയത്തിലെ ഒരു ചില്ലുകൂട്ടില്‍ കയറ്റി പ്രതിഷ്ടിക്കാന്‍ തോന്നിയേനേ... [ആ തോന്നല്‍ വരാന്‍ 5.15 മുതല്‍ 6.45 വരെ കാത്തിരിക്കേണ്ട കാര്യമുണ്ടാവില്ല... 5.15 മുതല്‍ 5.20 വരെയുള്ള സമയം തന്നെ ധാരാ‍ാ‍ാ‍ാ‍ാളം!!!!!]...

ഹൂ‍മ്മ്മ്മ്മ്മ്....(ദീര്‍ഘനിശ്വാസം..)

:-)

അഭിലാഷങ്ങള്‍ said...

ഇനി കഴിഞ്ഞ പോസ്റ്റില്‍ ചോദിച്ച ഡൌട്ട് ഞാന്‍ ക്ലിയറാക്കാം. ആത്മഗതം കണ്ട് പിന്നേം ‘മുന്നാളാണോ‘ എന്ന് ഡൌട്ട് അടിച്ചാലോ... അല്ല കേട്ടോ. ബട്ട്, 2007-2008 ല്‍ ത്ര്യേസ്യയെ പാരവെക്കാനുള്ള ലേലം മൊത്തത്തില്‍ വിളിച്ചെടുത്തത് ഞാനാ... ഞാന്‍ അത് അല്പാല്പമായി ഔട്ട്സോഴ്സ് ചെയ്യാന്‍ ബൂലോകത്തിലെ മറ്റുള്ളവരേയും ഏല്‍പ്പിച്ചിരിക്കുന്നു എന്ന് മാത്രം... ഇപ്പോ ക്ലിയറായോ?

:-)

ശ്രീ said...

പിന്നേ, പ്രയാസി ജനഗണമന പാടീന്ന്. ഒവ്വ!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഉവ്വ ഉവ്വ ഞാനങ്ങ് വിശ്വസിച്ചൂ..

കാര്‍വര്‍ണം said...

ത്രെസ്സ്യാക്കൊച്ചെ : പറഞ്ഞു ഒരു ബാംഗ്ലൂര്‍ പെണ്‍പുലിയെ കൂട്ടിലാക്കുമെന്നു വെല്ലുവിളിക്കുന്നത്. ജാഗ്രതൈ.
ചാത്തോ :)
മനുവേട്ടാ ഈശോനെ വിളിക്കാന്‍ വരട്ടെ, താജ് മഹലുകാണണമെന്നോ നിലാവത്തു മുംതാസ് മഹല്‍ നോക്കിയിരിക്കണമെന്നോ ഒക്കെ പറയുന്നകേട്ടു. കാര്യം പിടികിട്ടിയല്ലോ. അയ്യപ്പനൊരു നീരാജ്ഞനം കൊടുത്തോളൂ.
വഴിപോക്കാ: വിഷമിക്കണ്ട ഉടനേ തന്നെ പ്രയാസി കെണിവച്ചു പിടിച്ചോളും.
ജിഹേഷേ ഞാന്‍ തിരുത്തി.
പ്രിയക്കുട്ടീ അണ്ണന്റെ ‘മീറ്റൂ’ ഇതുവരെ കുഴപ്പമില്ല.
അഭിലഷമേ തംശേം തീര്‍ന്നൂട്ടാ.. :)
ശ്രീയെ പ്രയാസിയല്ല പാടിയത് ഞാന്‍ പാടിപ്പോയതാ..:)
മിന്നാമിനുങ്ങുകള്‍ //സജി.!! നമുക്കൊരു അവിശ്വാസ പ്രമേയം കൊണ്ടുവരാട്ടോ :)

ഹരിയണ്ണന്‍@Hariyannan said...

അമ്മച്ചിയാണെ നാട്ടിലെങ്ങാനുമാരുന്നെങ്കീ അണ്ണന്‍ അവിടവന്ന് നിങ്ങളരണ്ടാളേം കണ്ടേനേരുന്ന്!!
ഇനിയിപ്പം പറഞ്ഞിറ്റ് കാര്യമില്ല!അടുത്തവരവിനാവട്ടെപിള്ളാരേ...