അന്നൊരു വെള്ളിയാഴ്ചയായിരുന്നു.ഒരു ശമ്പള ദിനവും. അക്കൌണ്ടിലെ അഞ്ചക്കം എങ്ങനെ നാലിലേയ്ക്കും മൂന്നിലേയ്ക്കും മാറ്റാം എന്നുള്ള കൂലങ്കഷമായ ചിന്തകളും, എജ്യൂക്കേഷന്‍ ലോണിന്റെ ഭാരം അത്രകൂടി കുറഞ്ഞല്ലോ എന്നുള്ള ആശ്വാസ ചിന്തകളും ഒക്കെ ഏറ്റക്കുറച്ചിലോടേ ചുറ്റിത്തിരിയുന്ന ഒരു ദിവസം. എന്തോ അന്ന് ഓഫീസില്‍ ഒരു മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു കാരണം ആര്‍ക്കുമൊട്ടറിയില്ല താനും. റ്റീ ബ്രേയ്ക്ക് കഴിഞ്ഞു വന്നപ്പോള്‍ ഒരാളെ ഹെഡിന്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു , എന്തേലും വര്‍ക്കിന്റെ കാര്യം പറയാനായിരിക്കും. പത്തു പതിനഞ്ചു മിനിട്ടിനുശേഷം പുറത്തിറങ്ങിയ ആളിന്റെ മുഖം കണ്ടപ്പോള്‍ മനസിലായി കാര്യം പന്തിയല്ല. അടുത്തയാള്‍ അകത്തേയ്ക്കു പോയി. എല്ലാവരും കാര്യമറിയാതെ പരസ്പരം നോക്കിയിരിക്കുകയാണ്।അതാ മൂന്നാമത്തെ ആളും കാബിനിലേയ്ക്ക് കയറിപ്പോയ്. ചില മര്മ്മറിങ്സ് കാര്യം വ്യക്തമാക്കി ‘ടെര്‍മിനേഷന്‍’ എല്ലാ ചങ്കുകളും ഒന്നു പിടഞ്ഞു. എല്ലാ കണ്ണുകളും അവനവന്റെ മുന്നിലെ സ്ക്രീനിലാണ് പക്ഷെ എല്ലാരും കാണുന്നത് ഹെഡിന്റെ ക്യാബിന്റെ ഡോറാണ്. കിടുക്കള്‍ കൂസ്സാതെ പണിയുന്നു. അര കിടുക്കള്‍ നേരിയ കിടുകിടുപ്പോടെ വന്പിച്ച പണി എന്ന മട്ടില്‍ ഇതു വരെ ഉള്ള സ്വന്തം പെര്‍ഫോമന്‍സ് ഒന്നു രീവൈന്ഡ് ചെയ്തും റിലേറ്റഡ് ഡിപ്പാര്‍ട്ടുമെന്റെ ദൈവങ്ങളെ വിളിച്ചും ഇരിക്കുന്നു. ഇതില്‍ രണ്ടിലും പെടാത്തവര്‍ അതെനിക്ക് വിവരിക്കാന്‍ കഴിയില്ല സുഹ്രുത്തുക്കളെ, എനിക്കൊരു ഹ്ര്ദയം ഉണ്ടെന്നും അതു മിനിട്ടില്‍ 168 പ്രാവശ്യം ഇടിക്കുന്നതാണെന്നും, 17 ഡിഗ്രി സെന്റിഗ്രേഡിലും ഹ്യൂമന്‍ ബീയിങ്സിനു വിയര്‍ക്കാന്‍ പറ്റുമെന്നും, സദാ 550 രെയ്ഞ്ചില് വിഹരിക്കുന്ന എന്റെ സ്വനഗ്രാഹികള്‍ 20 ലും വര്‍ക്കുചെയ്യാന്‍ കഴിയുന്നവയാണെന്നുമുള്ള മഹാ സത്യങ്ങള്‍ ഞാന്‍ മനസിലാക്കിയതന്നാണ്. അകത്തു പോയ ആള് പുറത്തിറങ്ങി. ഉറനെ ആരെയും വിളിച്ചില്ല. അകത്ത് ഹെഡും ടി എല്ലും ഡിസ്കഷനിലാണ്। ലേബര്‍ റൂമിനു പുറത്തിരിക്കുന്ന ഭര്‍ത്താക്കന്‍ മാരെപ്പോലെ ഇരിക്കയാണു എല്ലാരും. അതാ വരുന്നു അടുത്തകോള് അതു ‘വിനോദിനാണ്’ ।എല്ലാരും ഒന്നു ഞെട്ടി, ഒരരകിടുവും എല്ലാരുടെയും കണ്ണിലുണ്ണിയുമായ നമ്മുറ്റെ സ്വന്തം വിനോദ്. പക്ഷേ വിനോദ് ഞെട്ടിയില്ല കാരണം ഞെട്ടാന്‍ മാത്രം ശക്തി അവശേഷിച്ചിരുന്നില്ല. തൂക്കുമരത്തിലേയ്ക്ക് പോകുന്നവനെപ്പോലെ ആ പാവം പയ്യന് ഹെഡിന്റെ ക്യാബിനിലേയ്ക്ക്. തക്കാളി പോലിരുന്ന മുഖമിപ്പോള്‍ ബോണ്ടു പേപ്പര്‍ പോലായി. കുതിരക്കുട്ടിയെപ്പോലെ തുള്ളിച്ചാടി നടന്നവനാ കണ്ടില്ലേ ചിക്കന്‍ ഗുനിയ പിടിച്ചപോലാ കേറിപ്പോയത്.
ഏല്ലാവരും ശ്വാസമടക്കിയിരുന്നു.
ഹെഡ് ആംഗലമുത്തുകളെ സാധാരണ പൊഴിക്കാറുള്ളൂ.
സൈഡ് ഗ്ലാസ്സിലൂടെ എനിക്ക് വിനോദിന്റെ മുഖം കാണാം
ഒരു തംശേഅം മനുവിനോട് ചോദിക്കാം
അതെ, ഹെഡ് ഇതൊക്കെ ഇഗ്ലീഷിലാണോ അതോ മലയാളത്തിലാണോ പറേന്നത്.
സാധാരണ ഇംഗ്ലീഷാ.
അല്ല വിനോദ് ചറ പറാ മറുപടി പറയുന്നു
എന്നാ മലയാളത്തിലാ
അതാ വരുന്നു വിനോദ് നിറഞ്ഞ ചിരിയോടെ അത്യാഹ്ലാദത്തോടെ,
കര്‍ത്താവെ ചെക്കന്റെ കല്ലിളകിയെന്നാ തോന്നുന്നത്। അല്ലേലും ഇപ്പോഴത്തെ പിള്ളാരിങ്ങനാ ഒന്നിനും ഒരു മനോബലമില്ല. എങ്കിലും ഈ കൊച്ചനിതു വന്നല്ലോ.
അകത്തു നടന്നത് :
ഹല്ലോ വിനോദ് ഇരിക്കൂ
ഇരുന്നു
ആ ഇരിപ്പുകണ്ടപ്പോള്‍ ആ സീറ്റില്‍ കുഷ്യനു പകരം ചക്കമടലാണോ എന്നു സംശയിക്കും.
വൊര്‍ക്ക് ഒക്കെ എങ്ങനെ പോകുന്നു.
ബാക്കി ഉണ്ടായിരുന്ന അല്പ ശ്വാസവും ഏതണ്ട് നിന്നു പോയി.
പുര നിറഞ്ഞ് നില്ക്കുന്ന് താന്‍,ഇനിയും അടവു തീരാത്ത കാര്‍, തവണ അടപ്പിക്കാന്‍ കാത്തു നില്ക്കുന്ന ബാങ്കിന്റെ സ്റ്റാഫ്(?), അവന്റെ ആരോഗ്യം, റ്റീ ബ്രേയ്ക്കിനു പോകുമ്പോള്‍ കിട്ടാറുള്ള ഒരു പാലാച്ചിരി.അങ്ങനെ ഒരു കൂട്ടം കാര്യങ്ങള്‍ അപ്പോ ആ മനസിലൂടെ കടന്നു പോയി.
ഹെഡ് ഒന്നും മിണ്ടുന്നില്ല പുള്ളി എന്തോ തിരയുന്നു.
അയ്യോ അങ്ങേരതാ ഒരു ലെറ്റര്‍ കൈയ്യിലെടുത്തു.
എന്തൊക്കയോ പറയുന്നു. വര്‍ക്ക്,ക്വാളിറ്റി, ട്രസ്റ്റ് എന്നൊക്കെ ചില വാക്കുകള്‍ മാത്രമെ കേട്ടുള്ളൂ.
അവസാനം ഒരു കണ്ഗ്രാട്സും.
ഓ ഇനി കിട്ടാനുള്ള ജോലിക്കാകും.
അല്ലല്ലോ ഹെഡ് വേറെന്തോക്കയോ ആണല്ലോ പറയുന്നത്.
അയ്യോ ഇതു അതായിരുന്നോ
മഹാപാപീ ഇതും ഇപ്പോ തന്നെ വേണായിരുന്നോ. മനുഷനേ ടെന്‍ഷന്‍ അടിപ്പിച്ചു കൊല്ലാന്‍(മനസിലാണേ)അതു പുറത്തു വന്നതിങ്ങനാ
തേങ്ക്യൂ സര്
അതിന്റെ ആദ്യവും അവസാനനും കാറ്റായ്പ്പോയതിനാല് യൂ എന്നോ മറ്റോ ആണ് എച്ചോ കേട്ടത്.
‘യെസ് ആം ?’
‘നത്തിംഗ് സര്’.
വിനോദ് സീറ്റിലിരുന്നു. മനു 60 ഡിഗ്രി ചാഞ്ഞ് കാര്യം മനസിലാക്കി. ഞാനും ചാഞ്ഞു മനുവിന്റെടുക്കലേയ്ക്ക്.
അതേ വിനോദിന്റെ കണ്ഫര്മേഷന് ലെറ്റര്‍ ഇതേ വരെ കൊടുത്തില്ലാരുന്നു അതാ.
കുറേ നേരം കഴിഞ്ഞു വിനോദ് വീണ്ടും അതെടുത്ത് നോക്കുന്ന കണ്ട് ഞാന്‍ ചോദ്യരൂപേണ മനുവിനെ നോക്കി.
അല്ല പുള്ളി ഉദ്ദേശിക്കുന്നതു തന്നെയാണോ അതിലേഴുതിയേക്കുന്നതെന്നു നോക്കിയതാ.
ഓഹോ....
Monday, 24 March 2008
അന്നൊരു വെള്ളിയാഴ്ചയായിരുന്നു
Subscribe to:
Post Comments (Atom)
21 comments:
ഈ സംഭവത്തിന്റെ പശ്ചാത്തലം അതൊട്ടും തമാശയല്ലന്നും എത്ര ഭീകരമാണെന്നും അതിന്റെ എല്ലാ ഗൌരവത്തോടും കൂടി മനസിലാക്കുന്നുവെങ്കിലും അതിനോടനുബദ്ന്ദിച്ചു നടന്ന ഒരു തമാശ പങ്കു വയ്ക്കുന്നു അത്ര മാത്രം.
പ്രതീക്ഷിയ്ക്കുന്നതല്ലല്ലോ പലപ്പോഴും സംഭവിയ്ക്കുന്നത്, എല്ലാവരും കുറേ ടെന്‍ഷനടിച്ചു കാണുമല്ലേ?
ഞാന്‍ വരെ ടെന്‍ഷനടിച്ചു പോയി..
ഹോ നെഞ്ചിടോപ്പോടെയാണു വായിച്ചത്. വായനക്കാരെ കൂടെ കൊണ്ടുപോകുന്ന സ്റ്റൈല്‍ സൂപ്പര്‍.
(മുന്‍ അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാവും എന്റെ നെഞ്ച് പതിവില്‍ കൂടുതല്‍ ഇടിച്ചത്....
കലക്കന്‍ പോസ്റ്റ്
മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ...
വെറുതെ ...അതും വെറുതെ ... അല്ലെന്നെ വെറും വെറുതെ :)
ടെന്‍ഷന്‍ അടിപ്പിച്ചു കളഞ്ഞു...
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
ഹല്ലോ പ്രമോദ് ഇരിക്കൂ ???????? (വിനോദ് ??)
:-)
ചാത്തനേറ്: അല്ലേല്‍ തന്നെ മനുഷ്യന്മാരു അമേരിക്കേലു മൂന്നാളെ പറഞ്ഞു വിട്ടാല്‍ പ്രഷറിന്റെ ഗുളിക വാങ്ങും. ഒരു വാല്‍ക്കഷ്ണം ആദ്യം കൊടുക്ക് ആരും പേടിക്കരുതെന്ന്.
ശ്രീയെ: ടെന്ഷനടിച്ചോന്നോ. ;)
ജിഹേഷെ :)
മനുവേട്ടാ താങ്ക്സ് :)
ങേ കണ്ണൂരാനും പേടിയോ ???
ഷാരുവേ എന്നാ പറ്റി. ഇതു വെറുതയല്ല അല്ല അല്ല കുട്ടി. പ്ലീസ് നിര്‍ബന്ധം പിടിക്കരുത്. :)
എസ്. വി യെ തിരുത്തീട്ടാ...
ഉപാസനേ വന്നതില്‍ ഒത്തിരി സന്തോഷം. :))
എന്താ ചാത്ത ഇത് അപ്പോ തല തിരിഞ്ഞതാന്ന് പരസ്യമായി പ്രഖ്യാപിക്കാനാ പറേണേ.
വാല്‍ക്കഷണം വാലിലല്ലേ തലയിലാണോ കൊടുക്കുക കുട്ടിച്ചാത്താാാാാാ
ആദ്യത്തെ അനുഭവമായതു കൊണ്ടാ ഇത്രക്ക് ടെന്‍ഷന്‍. സ്ഥിരമാവുമ്പൊ ടെന്‍ഷനൊക്കെ മാറി ശീലമായി കൊള്ളും. കാര്വര്ണ്ണമെന്തേ എന്റെ കണ്ണില്‍ പെടാന്‍ ഇത്ര വൈകി?
:)
കാറൂ ( കാര്വര്ണ്ണമെ എന്നൊക്കെ എഴുതാന്‍ വല്യ സമയം വേണം, അതോണ്ട് ഞാനതു ചുരുക്കി കാറു എന്നാക്കി) ഇങ്ങനെ മനുഷ്യനെ ടെന്ഷനടിപ്പിക്കരുതെ..:(
( വല്യ ടെന്ഷനൊന്നുമില്ലാരുന്നു. ഇവിടെയെന്നും മുള്ളിനെ മുനയിലാ നില്‍ക്കുന്നെ..;))
എന്റെ കാര്‍വര്‍ണ്ണമേ..,ഇതൊരു വല്ലാത്ത ടെന്‍ഷന്‍ അടിപ്പിക്കല്‍ തന്നെ.....എന്തു ഭീകരസംഭവം ആണു നടക്കാന്‍ പോകുന്നേ എന്നു വിചാരിച്ചു......എന്തായാലും ശുഭപര്യവസായി ആണല്ലോ......സന്തോഷായി..:-)
ആദ്യമായാണ് ഇഷ്ടായി
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
അല്‍ഫോണ്‍സ കൊച്ചേ : കണ്ണുണ്ടായാല്‍ പോരാ കാണണം.
ശ്രീനാഥ്: :)
വഴിപോക്കാ എന്തു വേണേലും വിളിച്ചോ മാഷേ.
റോസെ നന്ദീട്ടാ
ദേവതീര്ത്ഥമേ ഞാന്‍ പക്ഷേ പലപ്പോഴായീ ട്ടോ
:))
വന്നവര്‍ക്കും, കമന്റിയവര്‍ക്കും, ഇനി വരുന്നവര്‍ക്കും ഒക്കെ നന്ദി.
എനിക്കും നെഞ്ചിടിച്ചു..........
പണിയെടുക്കാനുള്ള സമയത്ത് ബ്ലോഗും പണിഞ്ഞുനടന്നാ ‘കവറ്’കിട്ടുമ്പോ കരയും!!അല്ലേ?!
:)
മനുഷ്യനെ വെറുതേ..ടെന്‍ഷന്‍ അടിപ്പിച്ചു..
(ഓഫീസില്‍ നിന്നുള്ള ബ്ലോഗിംഗ് എല്ലാവരും ഒഴിവാക്കിയാല്‍ കൊള്ളാം...)
എല്ലാരും ഇങ്ങനെ തെറ്റിദ്ധരിക്കല്ലേ. ഞാന്‍ ഓഫീസിലിരുന്നു ബ്ലോഗ്ഗാറില്ല. എന്നല്ല മെയില്‍ പോലും ചെക്കാന് അനുവാദമില്ല.
ഹരിയണ്ണാ, ബ്ലൊഗിങ് പയ്യാ,
പ്ലീസെ,
ഡോന്റ് മിസന്ണ്ടര്സ്റ്റാന്ദ് മീയെ
Post a Comment