Y2 K-ഒക്കെ ആണുങ്ങളു പരിഹരിച്ച സ്ഥിതിയ്ക്കു ഇനി കുറച്ചു സോഫ്റ്റു വെയറു പഠിച്ചു കളയാമെന്നു കരുതി, തിരൊന്തരത്തു ഹോസ്റ്റലില്‍ നിന്നു പഠിക്കുന്ന കാലം। വെള്ളയമ്പലത്തു എസ്. എന്‍.വി സദനത്തില്‍ ആണു വാസം സദനത്തെക്കുറിച്ചു പറയുമ്പൊള്‍ സദനം ചേട്ടനെക്കുറിച്ചു പറയാതിരിക്കുന്നതു നന്ദികേടാ, അത്രയ്ക്കു വിലപ്പെട്ട് സേവനമാണതു.(ഇപ്പോല്‍ സദനം ചേട്ടന്റെ സേവനം ലഭ്യമാണോ എന്നറിയില്ല). രാവിലെ ക് റിത്യം 6.30 നു ഗേറ്റിനു മുന്നില്‍ ഹാജര്‍ വിത്ത് എല്‍.എം.എല്‍ വെസ്പാ ആന്റ് അന്നത്തെ പത്രം. സ്കൂട്ടറില്‍ പിള്ളെരെ നിര്‍ത്തുന്ന ഭാഗമില്ലെ അവിടിരുന്നാണു പത്രപാരായണം, ഹോസ്റ്റലിലെ ഏതെങ്കിലും ആന്തേവാസി പുറത്തിറങ്ങി വന്നാല്‍ ങേ ഹേ പുള്ളി മൈന്റു ചെയ്യില്ല. ഇറങ്ങിയ ആള്‍ നടന്നു നേരെ മുന്‍പിലെത്തുമ്പൊള്‍ കാടി കുടിച്ചൊണ്ടിരിക്കുന്ന പശുക്കുട്ടിയെപ്പോലെ തല ഉയര്‍ത്തി ഒന്നു നോക്കും. വീണ്ടും പത്രത്തിലെയ്ക്കു. തീര്‍ന്നു വേറൊരു പരിപാടിയും ഇല്ല, നൊ കമന്റടി, നൊ വായിനോട്ടം അത്തരം ആക്രന്തങ്ങള്‍ ഒന്നും തന്നെയില്ല. മാന്യന്‍.9.30 നു സ്ഥലം വിടും. പിന്നെ വൈകുന്നെരം 5.30 മുതല്‍ രാവിലത്തെപ്പോലെ ഐ കോണ്ടാക്റ്റ് മെയിന്റയിന്‍ ചെയ്തു 6.30 വരെ. അന്നത്തെ സേവനം സമാപിചു. പങ്ച്വാലിറ്റി, ആത്മാര്‍ഥത ഇതൊക്കെ സദനം ചേട്ടനെ കണ്ടു പഠിക്കണം. കൂട്ടത്തില്‍ പറേണൊല്ലൊ ആളു ചുള്ളനാട്ടൊ.
അങ്ങനെ ഞാനും ഹോസ്റ്റലിലായി.
കൊള്ളാം. വര്‍ക്കിങും, സ്റ്റുഡന്‍സും കൂടിയാ. കുറെ സുന്ദര ലലനാ മണികള്‍.
എന്റെ മുറിയിലാണെങ്കില്‍, ഒരു മിസ്സ്. കൊട്ടാരക്കര, മിസ്സ്. തോപ്പും പടി, മിസ്സ്. കുണ്ടറ പിന്നെ മിസ് ദക്ഷിണാഫ്രിക്ക ഞാനും.
ആ കാലത്താ ഞാനി സൌന്ദര്യ സംരക്ഷണത്തിലൊക്കെ ശ്രദ്ധിച്ചു തുടങ്ങിയത്. കുറച്ചു ശ്രദ്ധിച്ചപ്പോള്‍ മനസിലായി ചില കാര്യങ്ങള്‍ ഒടേ തമ്പുരാന്‍ അറിഞ്ഞങ്ങു ചെയ്യുന്നതാ പിന്നെത്ര പണിഞ്ഞാലും കിം ഫലം. ഫെയര്‍ അന്റ് ലവ്ലിയും, കാവേരിയുമൊക്കെ തോറ്റു തുന്നം പാടി. അതു വിട്ടു.
ഇനി ശരീര സൌന്ദര്യത്തില്‍ ശ്രദ്ധിക്കാം അതാവുമ്പം വല്ലതും നടക്കും. രാവിലെ അലാറം വെച്ചെണീറ്റ് മ്യൂസിയത്തില്‍ നടക്കാന്‍ പോകുന്നവരുടെ ഒപ്പം കൂടി. കൊള്ളാം ചെയിഞ്ചുണ്ട്. പോര, പോരാ. മഞ്ചു പിള്ളെ എന്നു വിളിക്കുന്നവരെ കൊണ്ടു നന്ദിത ദാസെ എന്നു വിളിപ്പിക്കണം. അതിനു നടത്തം മാത്രം പോരാ, ഡയറ്റിങ്ങും കൂടി വേണം.
തുടങ്ങീ ഗംഭീരന്‍ ഡയറ്റിങ്ങ്.
ബ്രേക്ക് ഫാസ്റ്റ് കട്ട്
ലഞ്ച് 3/4 കട്ട്.
ഇടവേളകളെല്ലാം കട്ട്. ഒരാഴ്ച കഴിഞ്ഞു , ചെയിഞ്ചിന്റെ തോത് കൂടുന്നില്ല. അത്താഴം 1/2 കട്ട്.
രണ്ടാഴ്ച കഴിഞ്ഞു... മൂന്നാഴ്ചയായി. ഉം ചെയിഞ്ചുണ്ട്... ചെറിയ ക്ഷീണം. പിറ്റേന്നായപ്പൊള്‍ ചെറിയ തലവേദന രണ്ടു ദിവസം കൂടി ക്ഴിഞ്ഞപ്പോള്‍ നല്ല ക്ഷീണവും തലവേദനയും.
റൂം മേറ്റ്സ് പറഞ്ഞു ഹോസ്പിറ്റലില്‍ പോകാം. മ്ഹ് ഹും വേണ്ടാ മാറിക്കൊളും കോള്‍ഡാ.
പിറ്റെന്നു വെളുത്തപ്പൊള്‍ കടുത്ത തലവേദന. മിസ്സ് തോപ്പും പടിയ്ക്ക് ഓഫാണ്.
വാ ഹോസ്പിറ്റലില്‍ പോകാം മ്ഹ് ഹും വേണ്ടാ ഞാന്‍ ഇന്നു റെസ്റ്റ് എടുക്കാം.
വേണ്ടെങ്കില്‍ വേണ്ടാ
ഏതാണ്ടുച്ചയായപ്പോള്‍ വേദനയുടെ ഗ്രാഫ് മാക്സിമം ആയി। അങ്ങോട്ടു കേറി പറഞ്ഞു

എടിയെ എന്നെ ആശൂത്രീ കൊണ്ടു പോയേ....
ആ അങ്ങനെ മര്യാദയ്ക്ക് വാ.
ദുഷ്ടത്തി. എലിയ്ക്ക് പ്രാണവേദന്‍ പൂച്ചയ്ക്ക് വീണ വായന എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ഇപ്പോ ദാ കണ്ടില്ലേ.
അവളു യഥേഷ്ടം സമയമെടുത്തു കുളിച്ചു. തലകെട്ടി, ത്രിപ്തിയാകുന്നില്ല വീണ്ടും വീണ്ടും കെട്ടി.
തോന്ന്യവാസമെന്നല്ലാതെന്തു പറയാന്‍, ആപ്പിളു പോലിരിക്കുന്ന കവിളില് വീണ്ടും യാര്‍ഡ് ലി ഇട്ടു മിനുക്കുകയാ. ഒരാവശ്യവുമില്ലാത്ത ഓരൊ ചെയ്ത്തുകളെ.
മതിയെടീ നിന്റെ പെണ്ണുകാണലൊന്നും അല്ലല്ലൊ.
പിന്നേ നിനക്കതൊക്കെ പറയാം പോകുന്ന വഴി വല്ല ചേട്ടന്മാരെയും കണ്ടാലൊ, ചിലപ്പൊ ജൂനിയര്‍ ഡോ: ഒക്കെ കാണും.
ഞാന്‍ വജ്രായുധം കയ്യിലെടുത്തു। അങ്ങനെ എന്തെങ്കിലും നടന്നാല്‍ ഞാന്‍ നിന്റെ കമ്പനീടെ പേരു പറയും। അതിലവളടങ്ങി. ആല്ലേലും മാനം പോണ കേസിനവളില്ല.(കമ്പനി ഏതാണെന്നൊ HLL, Peroorkkada).

വേദന കാരണം തല നേരെ നില്‍ക്കുന്നില്ല. കൈയ്യില്‍ കിട്ടിയ ഒരു ചുരിദാറെടുത്തിട്ടു
വാ പോകാം
ഒരാത്മ രക്ഷ പിടിച്ചു മിഷന്‍ ഹോസ്പിറ്റല്‍. (അതായതു ശ്രീരാമക്യഷ്ണ മിഷന്‍ നടത്തുന്ന് ഹോസ്പിറ്റല്‍).
ഓട്ടൊ ചേട്ടന്‍ കാരുണ്യവാന്‍ ചോദിച്ചു അകത്തു പോണോ. 6 രൂപ കൊടുക്കുന്നതല്ലെ മാക്സിമം മുതലാക്കണം എന്ന ചിന്തയില്‍ പറഞ്ഞു. ആ പോണം.
തിരു മുറ്റത്തു തന്നെ കൊണ്ടു നിര്‍ത്തി। 6-നു പകരം 8-എടുത്തു ചേട്ടന്‍. സഖി പതിവു പോലെ എന്നെ നോക്കി. തല്‍ക്കാലം ഒരങ്കത്തിനുള്ള കപ്പാസിറ്റി ഇല്ലാത്തതിനാല്‍ ഞാന്‍ മൈന്റിയില്ല.അവള്‍ ചേട്ടനെ തറപ്പിച്ചു നോക്കി എവിടെ നോട്ടം വെയിസ്റ്റായതെ ഉള്ളൂ, ചേട്ടന്‍ വെരി കൂള്‍ ആയി പോയ്.
ഇതെന്തൊന്നാശൂത്രി, ആകെപ്പാടെ ഒരു ലക്ഷണക്കേട്. ആളനക്കമില്ല, വാഹനാനക്കമില്ല, മാടപ്രാവിന്റെ വേഷവും വെട്ടുപോത്തിന്റെ ഭാവവും ആയി തേരാപ്പാരാ നടക്കുന്ന സിസ്റ്റര്‍,അറ്റന്ററാദികളില്ല. ആകെപ്പടെ ഒരു ശശ് മാന മൂകത
സ്വാമിമാര്‍ നടത്തുന്ന സ്ഥാപനമല്ലെ ഇങ്ങനെയാകും
ശാന്തം ശാന്തത
ഓം ശാന്തി
നട്ടുച്ചസമയം. തിരിഞ്ഞും പിരിഞ്ഞും നോക്കിയിട്ടും ഒരു സ്ഥലകാല ബോധം കിട്ടുന്നില്ല എവിടെ കൌണ്ടര്‍ എവിടെയാ ഒ.പി.
ഞാന്‍ പേഷ്യന്റ്റല്ലെ അനങ്ങാന്‍ പോയില്ല.
അവളു പോയി തിരക്കട്ടെ.
എവിടെ, നിന്നു വട്ടം തിരിയുന്നതല്ലാതെ ഒരു ഫലവും കാണുന്നില്ല.
എടീ നീയൊന്നു അന്വെഷിക്ക് എനിക്ക് തലപൊളിയുന്നു കേട്ടോ.
എവിടന്വെഷിക്കാന്‍.
ദാണ്ടെ ആ ചേട്ടനോടു ചോദിക്ക്। മുന്നിലെ കെട്ടിടത്തീന്നൊരു ചേട്ടനും അമ്മച്ചിയും കൂടി വരുന്നുണ്ട്. ആരുടെയൊ കൂടെ വന്നതാകും അവരടുത്തെത്തിയപ്പോള്‍ സഖി മന്ദം മൊഴിഞ്ഞു.
കൌണ്ടര്‍ എവിടെയാ
അമ്മെടെം മോന്റെം മുഖത്തൊരൊ “അയ്യൊ കഷ്ടം“ വായിക്കാം, അമ്മച്ചി സഹതാപം വഴിഞ്ഞൊഴുകുന്ന ശബ്ദത്തില്‍ അവളൊടു ചോദിക്കയാ
“അപ്പി മാത്രെ ഒള്ളോ കൂടെ“.
ഹ്മ്മ്.. (പിന്നെ ഹോസ്റ്റലു മുഴുവന്‍ കൊണ്ടുവരാന്‍ പറ്റുമൊ ഒരു തലവേദനയ്ക്ക്)
വീണ്ടും എന്തൊക്കയോ ചോദിക്കുന്നു.
എവിടെയോ സ്വല്പം പിശകുണ്ട്.
ഞാനാണെ തലവേദന കൊണ്ടു തലകുത്തി നില്‍ക്കുന്നു. പക്ഷെ അമ്മച്ചീടെം, ചേട്ടന്റെം സഹതാപ വര്‍ഷത്തിന്റെ ടാര്‍ജറ്റ് ഞാനല്ല. റിയാലിറ്റി ഷോയ്ക്ക് പങ്കെടുക്കാന്‍ നില്‍ക്കുന്ന പോലെ നില്‍ക്കുന്ന മിസ്സ് തോപ്പും പടിയോടാണു. എന്തൊ എവിടെയോാ ഒരു സ്പെല്ലിങ് മിസ്റ്റേക്ക്. അതെന്താണ്. എന്റെ ^F ആട്ടോ പ്ലേ ആയ്.
കിട്ടി.
അതാ ഷെഡില്‍ കിടക്കുന്ന ആംബുലന്‍സില്‍ വെണ്ടക്കാ അക്ഷരത്തില്‍
“ശ്രീരാമക്യിഷ്ണ മിഷന്‍ മാനസികാരോഗ്യ കേന്ദ്രം”
ദൈവമെ ഒടുക്കം ഇവിടെയുമെത്തി.
അപ്പൊ വയലന്റായി നില്‍ക്കുന്ന എന്നെയും കൊണ്ടു വന്ന വിശാല മനസ്കയായ മാന്‍പേടയ്ക്കു നേരെയാണീ സഹതാപം.
തല്‍ക്കാലം തലവേദനയും പ്രൊബ്ലംസും ഒക്കെ മാറ്റി നിര്‍ത്തി.
കാരണം എനിക്കു വട്ടില്ല എന്നു തെളിയിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണല്ലൊ.
ഞാന്‍ രംഗത്തെയ്ക്ക് രണ്ടും കല്‍പ്പിച്ചു നടന്നു.
(അമ്മയും മോനും രണ്ടടി പിന്നോട്ടു മാറിയോ എന്നു സന്ദേഹം)
അതെ ചേട്ടാ എനിക്കു നല്ല പനിയും തലവേദനയും, ഡോ: കാണണം എവിടെയാ ഒ.പി.
ഓ അതാണൊ അതു അപ്രത്താ. ഇതു......
ഞാന്‍ അവളെയും പിടിച്ചു വലിച്ചു പുറത്തെയ്ക്ക് നടന്നു. അവള്‍ക്കപ്പൊഴും കാര്യം പിടികിട്ടിയിട്ടില്ല.
പുറത്തിറങ്ങി ഞാന്‍ ബോര്‍ഡു കാണിച്ചു കൊടുത്തു.
കറക്റ്റ് പ്ലേസ്. അവളുടെ കമന്റ്.
ഇനി അങ്ങോട്ടു പോയപ്പോള്‍ ഇവളിതു കണ്ടിട്ട് മനപ്പൂര്‍വ്വം കൊണ്ടു പോയതാണോ.
ഏതിനും തൊട്ടപ്പുറത്തുള്ള ജനറല്‍ മെഡിസിന്‍ സെക്ഷനില്‍ കേറി ഡോക്ടറെ കണ്ടു.
(മിഷന്‍ ഹോസ്പിറ്റലില്‍, രണ്ടും ഉണ്ടു. സ്പെഷ്യാലിറ്റി മറ്റെതില്‍ ആയതിനാല്‍ അതിന്റെ ബ്ലോക്ക് കുറേക്കൂടി വലുതാണു.അങ്ങനെ പറ്റിയതാകാം.
അതൊ ഇനി അവളുമാരു പറേന്ന പോലെ നിത്യേന പലതരക്കാരെ കാണുന്ന ഓട്ടോക്കാര്‍ക്ക് ഒരാളെ ഒറ്റ നോട്ടത്തില്‍ അറിയാന്‍ പറ്റുന്നതു കൊണ്ട് എത്തിക്കേണ്ടടുത്ത് എത്തിച്ചതാണോ ആണൊ..)

10 comments:
അബദ്ധങ്ങള്‍ മാത്രം നിറഞ്ഞ എന്റെ ലൈഫിലെ ഒരു പേജ്
അതു കലക്കി. അടുത്ത അബദ്ധം പോരട്ടെ...
കലക്കീട്ടോ.. മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ നമ്മള്‍` കഴിഞ്ഞ ജന്മത്തില്‍ ഇരട്ടകളായിരുന്നോന്നൊരു തംശം.
അത്ര സാമ്യം അബദ്ധങ്ങള്‍ടെ കാര്യത്തില്‍ :-)
ചാത്തനേറ്:ആകെ മൊത്തം നന്നായി. ഇനി ഒരു സ്റ്റാര്‍ സിങ്ങര്‍ സ്റ്റൈലില്‍ കുറ്റം പറഞ്ഞു തുടങ്ങാം.
ഒന്നൂടെ എഡിറ്റ് ചെയ്യണം. ഇടയ്ക്ക് ഒരു തുടര്‍ച്ച വിട്ട് പോവുന്നത് പോലെ, ടെമ്പോ ഇടയ്ക്ക് മിസ്സാവുന്നു.
(ഹോ എന്നേം ജഡ്ജാക്കൂ ഏഷ്യാനെറ്റേ)
ഓടോ: മ്യൂസിയത്തിലെ നടത്തം തുടര്‍ന്നിരുന്നോ?
കനകക്കുന്നില്‍ വന്നിരുന്നെങ്കില്‍ ഒരു മെലിഞ്ഞ സുന്ദരന്‍ കിതച്ച് വലിച്ച് ഓടിക്കോണ്ടിരിക്കുന്നത് കാണായിരുന്നു,2005 വരെ. ടിടിസിയുള്ള കമ്പ്യൂട്ടര്‍ കമ്പനിയില്‍ പണിഞ്ഞോണ്ടിരുന്ന വല്ലവരും കൂടെ താമസിച്ചിരുന്നോ?
ത്രേസ്യാ കൊച്ചേ എനിക്കിതു പണ്ടെ തോന്നീതാ പറഞ്ഞില്ലെന്നെ ഉള്ളൂ.
ചാത്തോ, ഉപദേശങ്ങള്‍ സ്വീകരിച്ചിരിക്കുന്നു.
കനകകുന്നിലും നടന്നിട്ടുണ്ട്.
അങ്ങനെ ഒരാളെ ഓര്‍മ്മ വരുന്നില്ല
വന്നതിനും, വായിച്ചതിനും എല്ലാര്‍ക്കും നന്ദി
തിരുവനന്തപുരത്ത് ബ്ലോഗേര്‍സ് മീറ്റ് നടക്കുന്നു അറിഞ്ഞില്ലേ.
പുതിയതൊന്നുമില്ലേ?
ഒരു മെയില്‍ ഐഡി തരുവാണേല്‍ പേരുകളു നേരിട്ട് അയച്ചു തരാം എസ് എന്‍ വി സദനത്തില്‍ ഏതൊക്കെ വര്‍ഷമാ ഉണ്ടായിരുന്നത്?
ചാത്തോ ഈ മെയില്‍ ഐഡി പ്രൊഫൈലില്‍ ഇട്ടു ട്ടോ.
ബാച്ചി ക്ലബ്ബീന്നു രാജി വെയ്ക്കാന്‍ പോണെന്നു കേട്ടു???
കാര്‍വര്‍ണ്ണമേ...കൊള്ളാട്ടോ സംഭവം...ഈ ഓട്ടോക്കാര്‍ അല്ലേലും ഇങ്ങനെയാ.....എല്ലാ പോസ്റ്റും വായിച്ചു ....നല്ല രസംണ്ടുട്ടോ....:-)
Post a Comment