എനിക്കേതാണ്ട് ഓര്‍മ്മ വെച്ച നാള് മുതല്‍ വീട്ടിലൊരു വാഹനമുണ്ട്। അച്ചന്റെ ബജാജ് സൂപ്പര്‍ KL-01,1183അമ്മയുടെ ആഗ്രഹപ്രകാരമാണത്രെ അച്ചനതു വാങ്ങിയതു ഓഫിസിലെ പലരും അവരവരുടെ ചേട്ടന്റെ പിറകിലിരുന്നു വരുന്നതു കണ്ടുണ്ടായ ന്യായമായ ആഗ്രഹം. പിന്നീടേതാണ്ടു 20,22 കൊല്ലം അങ്ങനെ ചെന്നിറങ്ങി അമ്മ സായൂജ്യമടഞ്ഞു.പറ്റാവുന്നത്രകാലം ഞങ്ങള്‍ അതില്‍ സകുടുംബം യാത്രചെയ്തു.
ആദ്യം എന്നെ ഫ്രെണ്ടില്‍ നിര്‍ത്തി അച്ച്ഛനും അമ്മയും,
പിന്നെ എന്നെ ഫ്രെണ്ടില്‍ നിര്‍ത്തി അച്ച്ഛനും അമ്മയും+അമ്മയുടെ മടിയില്‍ അനിയത്തി
പിന്നെ അനിയത്തിയെ ഫ്രെണ്ടില്‍ നിര്‍ത്തി എന്നെ സാന്‍ഡ് വിച്ച് ചെയ്ത് അച്ച്ഛനും അമ്മയും
വീണ്ടും പിന്നെ ഞങ്ങള്‍ സകുടുംബ യാത്രകള്‍ ആവശ്യാനുസരണം ബസിലൊ, ഓട്ടൊയിലൊ, ടാസ്കിയിലൊ ചെയ്തു വന്നു।
ഈ ടാക്സി എന്നു പറയുമ്പോള്‍ അതു ഞങ്ങള്‍ക്കു ഗംഗന് മാമന്റെ കാര്‍ ആണു .
ഗംഗന് മാമന്, എക്സ് മിലിട്ടറിക്കാരന്, ഞങ്ങളുടെ നാട്ടുകാരന്,ഭേദപ്പെട്ട സാമ്പത്തിക ഭദ്രത ഉള്ളവന്, എങ്കിലും അഹംകാരരഹിതന്, വിനയകുനിയന്‍,ഞങ്ങളുടെ മുക്കിലെ ആദ്യതെ ടാക്സിക്കാര്‍ ഓണര്‍ കം ഡ്രൈവര്‍, വിശ്വസ്തന് സര്‍വ്വൊപരി യാത്രക്കാരന്റെ ജീവനു വില കല്പ്പിക്കുന്നവന് ( ആയതിനാല്‍ പുള്ളിക്കാര്ന്റെ സ്പീഡോ മീറ്റര്‍ സൂചി 60 കണ്ടിട്ടില്ല ) യാത്രാവേളകള്‍ ആനന്ദഭരിതമാക്കാന്‍ പുള്ളിക്കാരന്റെ സ്വന്തം പട്ടാള, നോണ്‍ പട്ടാള, നാടന്‍ കഥകള്‍ തികച്ചും ഫ്രീ ആയ് റ്റെലികാസ്റ്റു ചെയ്യും ചിലപ്പോല്‍ നമ്മള് തന്നെ "ഠോ" എന്നു വയ്ക്കണ്ടി വരും ഡോണ്ട് വറി, ടെയ്ക് ഇറ്റ് ഈസി
ഈ ടാക്സി ആദ്യകാലത്തു ഒരു വെളുത്ത അംബാസിഡര്‍ ആയിരുന്നു പിന്നൊരു സുമൊ, ക്വാളിസ്, സ്കൊര്പ്പിയൊ എന്നിങ്ങനെ ചില പരിണാമങ്ങള്‍ക്കൊടുവില്‍ വീണ്ടും ഒരു വെളുത്ത അംബാസിഡര്‍ ആയി മാറി ഇത്രയും കത്തി വയ്ചതു എന്റെ മൊട്ടോര്‍ വാഹന പരിചയം വെളിവാക്കാനാ അതായതു ചുരുക്കത്തില്‍ മേല്‍ പറഞ്ഞ വഹകളിലെ ഞാന്‍ യാത്ര പരിചയിചിട്ടുള്ളൂ
ഇങ്ങനെ ഉള്ള ഞാന്‍ ഈയടുത്തൊരു സ് കോഡയില്‍ കയറി
ഒരു ദിവസം എനിക്കു ചില നിര് ദ്ദേശങ്ങള് തന്നു കൊണ്ടു നിന്ന അഡ്മിനെ ബോസ്സ് വിളിക്കുന്നു ബാങ്കില്‍ പോകാന്‍, ഓ മൈ ഗോഡ് എനിക്കും പോകണം ബാങ്കില്‍ അത്യാവശ്യമാണു രാവിലെ ജോലിത്തിരക്കില്‍ മറന്നു പോയി അഡ്മിനോടു പെര്മിഷന് ചോദിച്ചു ഓകെ ഗ്രാന്റഡ്
തങ്കമാന മനിതന് ലൊകാവസാനം വരെ ഉയിരോടെ ഇരിക്കട്ടും
പെട്ടന്നു അഡ്മിനിലെ പരസഹായി ഉണര്‍ന്നു.
"എതു ബാങ്കിലാ"
"എസ് ബി ഐ"
"എങ്ങനെ പോകും "
"ഞാനൊരു ഓട്ടൊയില് പൊകും സര്"
" ഞങ്ങള്‍ ഐ ഒ ബി യിലെക്കാ, വരൂ ഡ്രൊപ്പു ചെയ്യാം"(അഡ്മിനും ബോസ്സും വെരി ക്ലോസ് , മച്ചാ, മച്ചാ സെറ്റപ്പാ, അതോണ്ടു അഡ്മിന് പറ്ഞ്ഞാല് ബോസ്സു പറഞ്ഞതു തന്നെ)
"വേണ്ട സര് "
"ഏയ് സാരമില്ല"
"വേണ്ട സര് "
"ഞാന്‍ വിനയാന്വിതയായി"
അഡ്മിന് നിര്‍ബന്ധിക്കുന്നു ഞനൊന്നു റീ തിങ്കു ചെയ്തു।ഓട്ടോ പിടിചു പോകണമെങ്കില്‍, ചിലപ്പൊള്‍ 10 മിനുട്ടില്‍ കൂടുതല്‍ നിന്നാലും ഒഴിഞ്ഞ വണ്ടി വന്നില്ലെന്നു വരാം, പിന്നെ ജംഗ്ഷന് വരെ പോണമെങ്കില്‍ 5 മിനുറ്റ് നടക്കണം ഈ നട്ടപ്ര വെയിലത്തു ഈ ഓഫര്‍ സ്വീകരിച്ചാല്‍ ഇതൊന്നും വേണ്ട ഓട്ടൊക്കാശും ലാഭം, പിന്നെ 5,6 മിനുറ്റെ ഉള്ളെങ്കിലും ഓസിനൊരു സ് കോഡ ട്രിപ്പാ, എന്തിനു പാഴാക്കണം എന്റെ മനസു പോലെ അഡ് മിന് വീണ്ടും നിര്‍ബന്ധിച്ചു ശക്തമായിതന്നെ
എന്റെ വേണ്ട ഒരു പുഞ്ചിരിയായി രൂപാന്തരപ്പെട്ടു
ബോസ്സാ ഓടിക്കുന്നെ, അഡ് മിന് മുന്നിലും, ഞാന്‍ പിറകിലും
ഹ്മ്മ്മ്.
സംഗതി കൊള്ളാം ഏസി ഓണാണല്ലെ
ആയിക്കോട്ടെ
ദുബായിക്കാരന് അടുത്തു വന്ന പോലൊരു മണം സാരമില്ല
സഹിച്ചു കളയാം
നഴ്സറിപ്പാട്ടുപോലൊരു ഇംഗ്ലിഷു പാട്ടു
ഇതെന്തര് മാറ്റീട്ടാ പോക്കിരി പൊങ്കലിട്രെ
പറയാന്‍ അറിയാഞ്ഞിട്ടല്ല പിന്നെ വീട്ടില്‍ പട്ടിണിയാക്കണ്ടല്ലൊ എന്നൊര്ത്തെ മിണ്ടാതിരുന്നു
ഓ എന്തൊരു മെന്റല്‍ വേവ് ലെങ്ത് അഡ്മിന് അതു മാറ്റി
അയ്യൊ എന്താ നിര്‍തതിയത് ഓ ഐ.ഒ.ബി ആയി.
ബോസ്സ് പിറകിലെയ്ക്കു തിരിഞ്ഞു പറഞ്ഞു “ ഇരിക്കൂ, ഞങ്ങള്‍ ഉടനെ വരും എന്നിട്ട് എസ് ബി ഐയില്‍ ഡ്രോപ്പു ചെയ്യാം, വിശാല മനസ്കന് മൂപ്പര്‍ക്കു നമ്മളെ അറിയില്ലല്ലൊ
“വേണ്ട സാര്‍, ഇനി ഞാന്‍ നടന്നു പോകാം“
“ഏയ് സാരമില്ല“
“വേണ്ട സര് ബുദ്ധിമുട്ടാവും ”
ബോസ്സ് വീണ്ടും നിര്‍ബന്ധിക്കുന്നു ഇത്തവണ റീ തിങ്കു ചെയ്യുന്നതു നനയുന്നിടം കുഴിക്കുന്ന ഇടപാടാണെന്നറിയമെന്നുള്ളതു കൊണ്ടു ഞാന്‍ “വേണ്ട“ വേണ്ടത്ര ബലത്തില്‍ തന്നെ പറഞ്ഞു
എന്നാല്‍ ശരി ഇറങ്ങിക്കൊളൂ,
ഇറങ്ങാം
എന്റെ ഇതു വരെ ഉള്ള യാത്രകളിലെ ഇറങ്ങലുകള്‍ പലതരമാണു,
അച്ചന്റെ കൂടെ സ്കൂട്ടറില്‍ ആണെങ്കില്‍, വണ്ടി നിര്‍ത്തിയാല്‍ പാദങ്ങള്‍ ഭൂമിയ്ക്ക് പാരലലായ് വയ്ക്കുക പിന്നെ ചെറിയ ഒരു കായികാഭ്യാസം നമ്മല് സെയ്ഫ് ആയ് ലാന്റു ചെയ്തു കഴിഞ്ഞു
ഇനി ഗംഗന് മാമന്റെ കാര്‍ ആണെങ്കില്‍,(എന്തലുമ്പ് ഉണ്ടാക്കിയും ഞാന്‍ വിന്‍ഡൊ സീറ്റു പിടിച്ചിരിക്കും) ആദ്യം ഞാന്‍ ഹാന്‍ഡില്‍ തിരിക്കും, പിന്നെ അമര്‍ത്തി തിരിക്കും, പിന്നെ ഒടുക്കത്തെ പിടി പിടിക്കും ചിലപ്പൊള്‍ അതിലും തുറക്കില്ല അപ്പൊള്‍ അച്ചന് മുന്പിലുരുന്നു തന്നെയൊ അല്ലേല്‍ പുറത്തിറങ്ങിയൊ ഈ പറഞ്ഞതൊക്കെ ആവര്‍ത്തിക്കും
എന്നിട്ടും തുറന്നില്ലേല്‍ “ഗംഗന് പിള്ളെ ഈ ഡോറു റ്റൈറ്റാണല്ലോ“എന്നു പറയും
ഈ അവസരതില് ഗംഗമ്മാമന് ചില ടെക്നിക്കുകളിലൂടെ പ്രസ്തുത പരിപാടി വിജയകരമായി പൂര്‍ത്തിയാക്കും.
ഇവിടിപ്പൊ ഡോറിലെ സൊനകള്ക്കൊക്കെ രൂപ വ്യത്യാസം എന്റെ ദൈവമെ എന്നെ എന്തിനിങ്ങനെ പരീക്ഷിക്കുന്നു ഒരു കൈ സഹായത്തിനു ഞാന്‍ മുന്‍പിലെയ്ക്കു നോക്കി എവിടെ അവരാരും ഈ നാട്ടുകാരല്ലെന്നു തൊന്നുന്നു എന്നു കരുതി നമുക്കു മാനം കളയാന്‍ പറ്റൂമോ?മറുതാമ്മച്ചിയെ മനസില്‍ ധ്യാനിച്ചു തുറക്കനുള്ള സൊനയില് മനസു വയ്ച്ഛൊരു പിടി പിടിചു
ശ്സ്ശ്സ്ശ്സ് ക്ടിന്
ആരാണെന്നറിയില്ല ഫ്രെണ്ടില്‍ നിന്നും ചെറിയൊരു യ്യൊ...പൊങ്ങി
എന്താ സംഗതി എനിക്കൊരു പിടിയും കിട്ടിയില്ല ഞാന്‍ ചാടിയിറങ്ങി നാലുപാടും നോക്കി അസ്വാഭാവികമായ് യാതൊന്നും തന്നെയില്ല।പക്ഷെ മറ്റുള്ളവര്‍ക്കു കാര്യം പിടികിട്ടിയിരുന്നു. 92 മോഡല്‍ അംബാസിഡര്‍ പോലല്ലാ, സ് കൊഡേടപ്പന് വേറയാ. ഒടുക്കത്തെ ഞെക്കലില്‍ ഡോര്‍ തുറന്നു. പിടിച്ചിട്ടില്ലാത്തതിനാല്‍ നേരെ പോയ് മതിലിലിടിച്ചു.മെയിന്‍ റോഡായതിനാല്‍ മൂപ്പര് തീരെ ഒതുക്കിയാ നിര്‍ത്തിയത്
അഡ് മിന് ചാടി ഇറങ്ങി പരിക്കു കണ്ടുപിടിച്ചൂ ബോസ്സ് ഇറങ്ങിയിട്ടില്ല പാവം പുള്ളിക്കാരന് പൊന്നുപോലെ കൊണ്ടു നടക്കുന്ന വണ്ടിയാ, വെയിലടിച്ചു തുടങ്ങിയിട്ട് മാസമൊന്നു തികഞ്ഞിട്ടില്ല.അര സെന്റിമീറ്ററു വലിപ്പത്തിലൊരു വെളുത്ത പാട്.
ഓ മതിലിലെ പൂപ്പലാകും തുടച്ചാല്‍ പോകും
അഡ് മിന് വിരലിനു തൂത്തു,
മോര് റ്റൈംസ് തൂത്തു
പാടു മായുന്നില്ല 50:50 ന്റെ സാന്റ് പേപ്പര്‍ പൊലത്തെ വിരലിനു തൂത്തതു കാരണം പാടു വളരുന്നൊ എന്നാ എനിക്കു തോന്നുന്നതു
കര്‍ത്താവേ ഈ തൊടയ്ക്കലു നിന്നെങ്കില്‍
ബോസ്സ് എത്തി “പെയിന്റു പോയോ“ എന്നൊടാണു
ഞാന്‍ വിനയാന്വിതയായി
“അല്പം”
അഡ്മിന് പറഞ്ഞു
ബോസ്സ് പരിക്കു നോക്കി പിന്നെ എന്നെ നോക്കി ഞാന്‍ വീണ്ടും വിനയാന്വിതയായി അല്ലാതെന്തു ചെയ്യാന്‍
യ്യൊ ബാങ്കുകാരു ഉണ്ണാന്‍ പോകില്ലെ? അതിനു മുന്പെത്തണ്ടെ,
സാറായ്, കാറായ് അവരുടെ പാടായി, ഇനി നമ്മളു നിന്നലമ്പാവാന് ഓ എന്നത്തിനാ അതൊക്കെ
ഞാനിത് ഇതുവരെയും മറന്നില്ല।
അഡ് മിനും മറന്നില്ല അടുത്തിടെ പുള്ളിക്കാരന് ഇതു പറഞ്ഞു കളിയാക്കി
ബോസ്സും മറന്നില്ലെന്നിപ്പൊ മനസിലായ്, കാരണം സാലറി ആപ്രൈസലിനേക്കുറിച്ചു യാതൊന്നും പറയുന്നില്ല
ഇതില്‍ നിന്നും,
ഞാന്‍ പഠിച്ചത്: യാത്ര എത്ര ചെറുതാണെങ്കിലും ഒരു കര്‍ച്ചീഫ് കരുതുക
അഡ് മിന് പഠിച്ചത്: പരസഹായം അറിഞ്ഞും കേട്ടും ചെയ്തില്ലെങ്കില്‍ പാരസഹായം ആകും
ബോസ്സ് പഠിച്ചത്: വരാനുള്ളതു വഴീല് തങ്ങില്ല, മലബാര്‍ എക്സ്പ്രസ്സു പിടിച്ചിങ്ങു വരും
Wednesday, 31 October 2007
Subscribe to:
Post Comments (Atom)
10 comments:
ആത്മാവിന്റെ പരാക്രമം മൂത്ത് മൂത്ത് വരുന്നുണ്ട്....
:-)
:)
http://keralaactors.blogspot.com/
Jagathy
Jagathy Sreekumar's versatility and excellent comic timing sets him apart from others of his ilk.
And his prodigious talent came to the fore at a very young age. Jagathy (as he is popularly known as)
was a Class V student at Model School in Thiruvananthapuram when he first got the opportunity to act in a play. That was just the beginning. By the time he joined Mar Ivanios College, he had become an experienced theatre person.
http://keralaactors.blogspot.com/
കാര്വര്ണ്ണത്തിനു ബൂലോകത്തിലേക്ക് സ്വാഗതം.
ചില വെള്ളികള്‍ - ഇപ്പോ പോസ്റ്റിയ വെള്ളി കലക്കി. എഴുത്ത് നല്ല പോലെ വഴങ്ങുന്നുണ്ട്.
ആശംസകള്‍.
എല്ലാ ആഴ്ചയും ഓരോ വെള്ളി minimum പോരട്ടെ.....
ചാത്തനേറ്: നന്നായി.
“ചിലപ്പോല്‍ നമ്മള് തന്നെ "ഠോ" എന്നു വയ്ക്കണ്ടി ” ഇവിടെത്തിയപ്പോള്‍ ചിരിച്ചു തുടങ്ങി.
പിന്നെ ചുളൂലു ഒന്ന് സ്കോഡയില് കയറാനും കഴിഞ്ഞു. പച്ച സ്കോഡ റോഡിലൂടെ പോവുമ്പോള്‍ അറിയാതാണെലും തിരിഞ്ഞ് നോക്കാറുണ്ട്.
കാര്വര്ണ്ണത്തിനെ തെറ്റ് പറയാനൊക്കുകേലാ,
ഗമ്പ്ലീറ്റ് തെറ്റ് അഡ്മിന്റെ ഭാഗത്ത് തന്നെ:)
ഒരാള്‍ വണ്ടിക്കകത്ത് കയറിയാല്‍ ഇറങ്ങേണ്ടി വരുമ്പോള്‍ ഒന്നിറങ്ങി ഡോര്‍ തുറന്ന് കൊടുക്കേണ്ട മര്യാദ ആ പഹയനുണ്ടായിരുന്നു!!!
എഴുത്ത് നന്നായിരിക്കുന്നു:)
ആപാദചൂഢം രസകരം. കിണുക്കന്‍ എഴുത്ത്.
ഇഷ്ടപ്പെട്ട വരികള്‍ പെറുക്കാന്‍ നിന്നാന് ഞാന്‍ ടയേഡായിപ്പോകും.
വെരി വെരി നൈസ്!
ദീ ഒറ്റ എണ്ണമേ വായിച്ചുള്ളൂ. ശേഷം ഫാന്‍സിയില്‍!
ആരൊമലെ, വാല്മീകി, ശ്രീ,000 യെ,കുറുജീ, ചാത്താ,സാജന് ജീ, വിശാലേട്ടോ, നന്ദീട്ടാ.
വന്നതിനും കമന്റിയതിനും.
നിങ്ങളൊകെ കമന്റിയതിന്റെ സന്തൊഷം ഇതൊന്നു പറഞ്ഞര്മാദിക്കാന് ഇവിടാരുമില്ലെ.
000-യെ കാര്യം മനസിലായി
പക്ഷെ അതിവിടെ പറഞ്ഞതു???
kollam
Post a Comment