റോഡ് മുറിച്ചു കടക്കുമ്പോള്‍ റോഡിനിരുവശവും നോക്കി വാഹനങ്ങളൊന്നും വരുന്നില്ലെന്നുറപ്പു .റോഡിന്റെ വലതുവശം ചേര്‍ന്നു നടക്കുക എന്നൊക്കെ സുശീല ടീച്ചറു പടിപ്പിച്ചിട്ട് കൊല്ലം പത്തിരുപതായെങ്കിലും ഈ മുറിച്ചു കടക്കല്‍ ഇന്നും എനിക്കൊരു കീറാമുട്ടി തന്നെയാണു. ഇരുവശത്തേയ്ക്കും നോട്ടമൊക്കെ ഉണ്ട് പക്ഷേ ഉറപ്പുവരുത്താന്‍ മറന്നു പോകും. അതേ ഇന്നാളൊരുത്തന്‍ ചോദിക്കുവാ എന്റെ മുന്നില്‍ തന്നെ ചാടാനാണൊ ഇത്ര ശ്രദ്ധിച്ച് നോക്കിയതെന്ന്. വാചകങ്ങളൊന്നും ഇതല്ല കേട്ടോ പക്ഷേ അതിന്റെ സംഗ്രഹം അതായിരുന്നു.
അല്ലേത്തന്നെ നൂറു കൂട്ടം പ്രശ്നങ്ങളാ എനിക്കാണെ ഈ റോഡും, ടാറും, ഗട്ടറും ഒക്കെ കാണുമ്പോഴാ പല ഐഡിയകളും വരുന്നെ. വേറെവിടിരുന്നാലോചിച്ചാലും പുകയുതിര്‍ക്കുന്ന പ്രോബ്ലംസ് ഒക്കെ റോഡിലെത്തിയാല്‍ ടക് ടകെന്നല്ലെ സോള്വാകുന്നെ. ഒരീസം ഓഫീസീന്നെറങ്ങിയപ്പോല് ഒരു ചാറ്റല്‍മഴ അമാന്തിച്ചില്ല “ആലിപ്പഴം പെറുക്കാന്‍ പോപ്പിക്കുട നിവര്‍ത്തി” പ്രോബ്ലംസ് സോള്‍വു ചെയ്തു ചെയ്തു നടന്നു ഇടയ്ക്കൊന്നു ഫ്രീയായപ്പൊ , അതേ ആള്‍ക്കാരൊക്കെ നമ്മളെത്തന്നെ നോക്കുന്നു. ഇതെന്താണപ്പാ പെയ്തത് വല്ല കളറു മഴയുമാണൊ, കളറെങ്ങാന് മാറിയോ എന്നോക്കെ ഓര്‍ത്ത് ചുറ്റുപാടൊക്കെ ഒന്ന് ഒബ് സെര്‍വു ചെയ്തപ്പോഴല്ലേ. മഴ തോര്‍ന്നു, തോര്‍ന്നു എന്നല്ല ആ ഏരിയായില്‍ അടുത്തിടെയെങ്ങും മഴയേ പെയ്ത ലക്ഷണമില്ല. ഈ മൂവന്തിയ്ക്ക് കൊടേം ചൂടി ഇതാരടാപ്പാന്നാ നാട്ടാരു നോക്കണെ. ഈ ആളോളുടെ കാര്യേ അവനോന്റെ കാര്യം നോക്കിയാപ്പോരേ. ഒരൂസം രാവിലെ ഈ സ്റ്റേജും കഴിഞ്ഞു കേട്ടോ. കൊടേംചൂടി ഓഫീസിനകത്ത്, സ്റ്റെപ് കയറിയപ്പോള്‍ ഒരു സഹന് എതിരെ വരുന്നു. അവന്റെ ആക്കിയ ഇളി കണ്ടിട്ടും മനസിലാകാതെ നോം മുന്നോട്ടു തന്നെ ഹലോ എന്താടെ അകത്തു ചോര്‍ച്ചയുണ്ടോ എന്നു ചോദിച്ചപ്പഴാ വിര്‍ച്ച്വല്‍ വേള്‍ഡില്‍ നിന്നും പുറത്തിറങ്ങിയതു. നിന്നോടും കെഞ്ചേണ്ടി വന്നല്ലോ എന്ന ബാബു ആന്റണിയുടെ വൈശാലിയിലെ ഡയലോഗ് മനസില്‍ പറഞ്ഞിട്ട് അവനോടു പറഞ്ഞു പ്ലീസ് ആരോടും പറയല്ലേ. ഇല്ലെന്നുറപ്പും കിട്ടിയതാ സാമദ്രോഹി വാക്കു തെറ്റിച്ചു.
ഇതൊക്കെ കാരണം റോഡിലെ ടു, ഫോര്‍ വീലുകാരൊക്കെ മിക്കവാറും എന്നെ അഭിവാദ്യം ചെയ്തേ പോകാറുള്ളൂ. (ഈ ഭരണിപ്പാട്ട് കൊടുങ്ങല്ലൂരു മാത്രം ഉള്ള ഏര്‍പ്പാടല്ല അല്ലേ) പലതിന്റേം അവസാന ഭാഗം മാത്രമെ ഞാന്‍ കേള്‍ക്കാറുള്ളൂ. വായു ഗുളികയ്ക്ക് പോകുന്നവന് അതേ സ്പീഡില്‍ തന്നെയും അതില്‍ താഴെ ആവശ്യമുള്ളവര്‍ വണ്ടി ഒന്നു സ്ലോ ചെയ്തും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. എന്റെ അഭിപ്രായത്തില്‍ ഈ ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം നാലുവീലിനുള്പ്പെടെ അതിരിക്കുമ്പൊ അധികം അലയ്ക്കില്ലല്ലോ അറ്റ്ലീസ്റ്റ് പറയുന്നത് അഡികം പുറത്തു കേള്‍ക്കില്ലല്ലോ. അല്ലേലും ഈ വണ്ടീപ്പോകുന്നവ(ന്മാ)ര്‍ക്കൊക്കെ വലിയ മൂച്ചാ. ആനപ്പൊറത്തിരിക്കുന്നവന് പേടിക്കണ്ടന്നല്ലേ. ചില ചേട്ടന്മാര് വണ്ടി നിര്‍ത്തി ഗ്ലാസ്സൊക്കെ താഴ്ത്തി വേണ്ടത്ര സമയമെടുത്താ പരിചയപ്പെടല്‍. ദൈവത്തിന്റെ ഒരു കൈപ്പിഴ എന്നു കരുതി പോകുന്ന മഹാമനസ്കരും ഉണ്ട് കേട്ടോ.
ഒരു ദിവസം, അതീവ ഗുരുതരമായ പല പ്രശ്നങ്ങളുമായി മസ്തിഷ്ക മല്‍പ്പിടുത്തം നടത്തി സ്റ്റാച്യൂവിലൂടെ വരുകയാണു. പുന്നല്‍ റോഡിലേയ്ക്കാ പോകേണ്ടത്.
വൌ.... കോരിത്തരിച്ചുപോയ്. എന്റെ എക്കാലത്തെയും പ്രൊബ്ലം സ്പോട്ടായ ഏജീസാഫീസിനു മുന്പിലെ T ജംഷന് ക്ലിക്ലീനായി കിടക്കുന്നൂ. ആ മനോഹരികളായ സീബ്രാ വരകളെന്നെ മാടി വിളിക്കുന്നു. കിട്ടിയ അസുലഭാവസരം പാഴാക്കിയില്ല സീബ്രകളെ മൈന്‍ഡാതെ ഞാന്‍ കിട്ടിയ ലാക്കില്‍ ഒറ്റപ്പാച്ചില് നേരെ ട്രാഫിക്ക് കുടയ്ക്കരികില് ബ്രേയ്ക്കിട്ടു. ഇനി 45 ഡിഗ്രി തിരിഞ്ഞു ഇതുപോലെ മൂവായാല് ഒരു L ക്രോസ്സിങ് ഒഴിവാക്കാം. അപ്പോള്‍ സെക്രട്ടറിയേറ്റിനും ഏജീസിനും ഇടയ്ക്കുള്ള റോഡിലൂടെ ഒരു പോലീസ് ജീപ്പു വന്നു യൂണിവേഴ്സിറ്റി ഭാഗത്തെയ്ക് പോയി. ഈ റോഡാണു എനിക്ക് ക്രോസ്സു ചെയ്യേണ്ടത്. ഞാന്‍ അടുത്ത മൂവിനുള്ള ഗിയറിട്ടതും സെക്രട്ടറിയേറ്റ് ഗേറ്റിലെ മാവില്‍ചോട്ടില്‍ ഇരിക്കാറുള്ള പോലീസേട്ടന്മാരിലൊരാള് എന്റെ മുന്നിലേയ്ക്ക് ഒറ്റചാട്ടം. മൂപ്പരു കബഡികളിക്കാന്‍ നില്‍ക്കുന്നപോലെ അങ്ങനെ നില്‍ക്കുവാ എന്റെ മുന്പില്. ഇതെന്ത് കൂത്താ സ്വസ്തമായി റോഡു ക്രോസ്സു ചെയ്യനൊരവസരം കിട്ടിയതാ ഇതിങ്ങേരു നാശമാക്കുമോ, അതൊ പുത്തരികണ്ടം പോലെ കിടക്കുന്ന റോഡു കണ്ടിട്ട് ആശാനു പഴയ ഓര്‍മ്മകള്‍ വന്നു കബഡികളിക്കാന്‍ തുടങ്ങുവാണൊ എന്നൊക്കെ ചിന്തിക്കുന്ന റ്റൈമില്‍ നേര്ത്തേ ജീപ്പു പോയ വഴിയെ വേറൊരു വണ്ടിയും പിന്നാലെ ഒരു വെള്ള അംബാസിഡറും വന്നു, ഞാന്‍ പോലീസേട്ടന്റെ തോളിനു മുകളിലൂടെ കാറിന്റെ പിന്സീടിലിരിക്കുന്ന ആളെ കണ്ടു.
ഔര്‍ ഓണറബിള്‍ ചീഫ് മിനിസ്റ്റര്‍ അതേന്നേ നമ്മുടെ അച്ചുമ്മാന്।
കര്‍ത്താവേ മന്ത്രിയ്ക്ക് പോകാന്‍ ക്ലിയര്‍ ചെയ്ത് റോഡിലേയ്ക്കാ ഞാന്‍ വട്ടം ചാടിയത്. ഭാഗ്യം വേറെ കുഴപ്പമൊന്നുമുണ്ടായില്ല. ഞാന്‍ എന്റെ ടാര്‍ജറ്റിലേയ്ക്ക് പാഞ്ഞു. പോലീസേട്ടന്മാര് അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നുണ്ട്, സോറീ തല്ക്കാലം സ്വീകരിക്കാന്‍ നിവര്‍ത്തിയില്ല ഞാനല്‍പ്പം ബിസിയാ.
Saturday, 1 December 2007
Subscribe to:
Post Comments (Atom)
31 comments:
"ജാം ജാം ട്രാഫിക്ക് ജാം." വന്ദനത്തില്‍ ലാലേട്ടന് പറയുന്നപോലെ പറയണേ എന്നാലെ കേള്‍ക്കാന്‍ ഒരിതുള്ളൂ
"റോഡിന്റെ ഇടതു വശം ചേര്‍ന്നു നടക്കുക എന്നൊക്കെ സുശീല ടീച്ചറു പടിപ്പിച്ചിട്ട് കൊല്ലം പത്തിരുപതായെങ്കിലും .."..suseela teacher angane padipicho ??? valathu vasham alle ? ayo..enikum confusion..Even i have the same problem...Ennodu frnds road cross cheyyu ennathinu pakaram 'vattam chadu' ennanu parayunathu thanne..kaaranam engane cross cheythalum njan ethenkilum vandeete munnil vattam chadiyirikum...Enthaylum post ishtapetu :)
ശൈലി കൊള്ളാട്ടോ :)
പഠിച്ചത് ഇടത് വശം എന്നു തന്നെയായിരിക്കണം.പക്ഷെ വലതു വശമാണ് ശരി. അങ്ങിനെയെങ്കില്‍ പിന്നില്‍ നിന്നു വരുന്ന വണ്ടികള്‍ അപ്പുറത്ത് കൂടി പൊയ്ക്കോളും. മുന്നില്‍ നിന്നു വരുന്ന വണ്ടികള്‍ നമ്മുടെ അടുത്തുകൂടിയാണ് പോകുന്നതെങ്കിലും നമുക്ക് നേരിട്ട് കാണാം. ഇടത് വശം ചേര്‍ന്ന് നടന്നാല്‍ അത് പറ്റില്ല. പണ്ടിതൊരു വിവാദമായില്ലേ? ബാലകൃഷ്ണപ്പിള്ള ഗതാഗത വകുപ്പ് മന്ത്രി ആയിരുന്നപ്പോള്‍...?
സോറി ഞാന്‍ തിരുത്തീ. എഴുതിയപ്പോ തെറ്റിയതാ. വലതു വശത്തു കൂടി തന്നെയാ നടപ്പ്. വല്ല തട്ടലോ മുട്ടലോ ഉണ്ടായാല്‍ നമ്മളു റോങ് സൈഡാന്നു പറയരുതല്ലൊ.
അതെ പഴശ്ശിക്കാരേങ്ങനാ കോറോത്തായത്. അതങ്ങു പയ്യന്നൂരല്ലെ. കാനായി മണിയറ കോറോം അതോ കോറോം കാനായി മണിയറ യോ.
അടിപൊളി മച്ചാ...
രണ്ടും അല്ല മാഷേ..പുതുശ്ശേരി കോരോത്ത്...കുറ്റി പറിച്ചു നോക്കിയാ ഒരു കല്യാശ്ശേരിക്കാരന്... but ജനിച്ചതും വളര്‍ന്നതും ഒക്കെ pazhasseelu...
നല്ല സ്റ്റെയിലന്‍ വിവരണം..റോഡില്‍കൂടി ഓടുന്ന വണ്ടികള്‍ക്കൊക്കെ ബ്രേക്ക് എന്നൊരു സാധനമുള്ളതു കൊണ്ടുമാത്രം ജീവിതം നീട്ടിക്കിട്ടിക്കൊണ്ടിരിക്കുന്ന ഒരാളാണ് ഞാനും :-)
കൊള്ളാം യാത്രക്കാരുടെ വക പൂരപ്പാട്ടല്ലെ കാര്വര്ണത്തിനു കിട്ടുന്നുള്ളൂ.. ഇവിടൊരാള്‍ക്ക് മിസൈല്‍ ടെക്നോളജിയെപറ്റിയും, ആഗോളവല്ക്കരണത്തെപ്പറ്റിയും നടന്ന് ചിന്തിച്ച് എത്ര തവണ ആള്‍ക്കാരുമായി കൂട്ടിമുട്ടി, മുട്ടിയില്ല എന്ന കണ്ടീഷനില്‍ ബ്രെയ്ക്കിടേണ്ടി വന്നെന്നോ. അവരുടെ വായില്‍ നിന്നും നല്ല വാക്കുകള്‍ പുറപ്പെടുന്നതിനു മുമ്പെ ‘സോറി’ പറഞ്ഞ് വണ്ടി 80 വിട്ട് രക്ഷപ്പെടാറാണ് പതിവ്. എഴുത്ത് പഷ്ടായിട്ടുണ്ട്. അച്ചരപിശാചിന്റെ ബാധ ഇടക്കിടെ ഉണ്ടല്ലോ??
അതുശരി. അപ്പോള്‍ വെറും ആയുസ്സിന്റെ ബലത്തില്‍ മാത്രം ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയോടാണിപ്പോള് ഞാന്‍ കമന്റുന്നത്. അതേ, ഇങ്ങനെ റോട്ടിലിറങ്ങി സ്വപ്നം കണ്ടു നടന്നാല്‍ ശരിയാവില്ല ട്ടാ, കാരണം ഈ സ്വപ്നങ്ങള്‍, ഭാവനാ വിലാസങ്ങള്‍ ഇവിടെ പകര്‍ത്തിവെക്കാന്‍ ആളു കൂടിയുണ്ടാവണ്ടേ.. അതോണ്ടൊരു ഉപദേശം... സ്വപ്നലോകം തീര്‍ക്കുന്നത് തിരക്കു പിടിച്ച റോഡില്‍ നിന്ന് ആരും ശല്യപ്പെടുത്താത്ത ശാന്തി ആശ്രമത്തിലേക്കാവട്ടെ എന്ന്. എന്താ മനസ്സിലായില്ലേ... (ടോയ്ലെറ്റിലിരുന്ന് ഭാവനകള്‍ തീര്‍ക്കൂ എന്ന്. ഹ ഹ - സ്വയം ബുദ്ധിമുട്ടില്ല, നാട്ടുകാര്‍ക്കും)
കാര്‍വര്‍ണം,
എഴുത്തിന്റെ ശൈലി ഒക്കെ കൊള്ളാം.
പക്ഷേ..... ചികിത്സ ആവശ്യമുണ്ടെന്നാ റോഡിലൂടെയുള്ള ഈ പോക്കു കണ്ടിട്ടു തോന്നുന്നത്. തിരുവനന്തപുരം അല്ലെ സ്വദേശം.അടുത്തുതന്നെ ചികിത്സക്കുള്ള സൌകര്യം ഉണ്ടല്ലോ:)
വേറൊന്നും തോന്നണ്ട.....
ഇനിയും ഇതുപോലെ രസകരമായ നല്ല നല്ല പോസ്റ്റുകള്‍ എഴുതാന്‍ ആളു വേണ്ടേ.... അതുകൊണ്ടു പറഞ്ഞതാ...:):)
ഇതൊക്കെ കാരണം റോഡിലെ ടു, ഫോര്‍ വീലുകാരൊക്കെ മിക്കവാറും എന്നെ അഭിവാദ്യം ചെയ്തേ പോകാറുള്ളൂ. (ഈ ഭരണിപ്പാട്ട് കൊടുങ്ങല്ലൂരു മാത്രം ഉള്ള ഏര്‍പ്പാടല്ല അല്ലേ) പലതിന്റേം അവസാന ഭാഗം മാത്രമെ ഞാന്‍ കേള്‍ക്കാറുള്ളൂ. വായു ഗുളികയ്ക്ക് പോകുന്നവന് അതേ സ്പീഡില്‍ തന്നെയും അതില്‍ താഴെ ആവശ്യമുള്ളവര്‍ വണ്ടി ഒന്നു സ്ലോ ചെയ്തും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും
പിന്നെ ഇപ്പോള്‍ കൊടുങ്ങല്ലുരില്‍ ഭരണിപ്പാട്ടിന് നിരോധനമാണ് കേട്ടോ...
ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം: താങ്ക്യൂ,
കൊച്ചുത്രേസ്യ : ത്രേസ്യായെ നമ്മള് ഇരട്ടകള്‍ തന്നെ എന്തൊരു സാമ്യം.
കണ്ണൂരാന്‍ - അതും ഉണ്ടു.
മുരളി മേനോന് : മുരളിയേട്ടാാ ...
പി.സി. പ്രദീപ് said: അയ്യോ പ്രദീപേ പണ്ടൊരിക്കല്‍ അതും സംഭവിച്ച്യുഇവിടെ ഉണ്ടു.
ഹരിശ്രീ : :)
കാര്‍വര്‍ണം,
നല്ല ശൈലി, നല്ല ചിന്തകള്‍.
കേരളത്തിലെ റോഡുകളിലൂടെ നടന്ന് വീട്ടില്‍ തിരിച്ചെത്തുന്നത് വിട്ടിലിരിക്കുന്നവരുടെയൊക്കെ പ്രര്‍ഥന കൊണ്ടാണെന്നാ കാര്യവിവരമുള്ളവര്‍ പറയുന്നത്.
എന്തായാലും സൂക്ഷിച്ച് നടക്കു, കുട്ടീ.
നല്ലത് മാത്രം വരട്ടേ!
ചാത്തനേറ്: ജാം ജാം എന്നുമാത്രമാ എഴുതിയതെങ്കില്‍ ഒന്നൂടെ വേഗം വന്ന് നോക്കിയേനെ?
ഓടോ: ത്രേസ്യാക്കൊച്ചിന്റെ ഇരട്ടയോ.. ബുഹാഹാ...അങ്ങനൊരാളെ പണ്ട് നാട്ടുകാര്‍ തല്ലിക്കൊന്നതായി കേട്ടിട്ടുണ്ട്.. രക്ഷപ്പെട്ടായിരുന്നോ?
ഹോ ചാത്തനേറില്ലാത്ത കഴിഞ്ഞ രണ്ടാഴ്ച എന്തൊരു ബോറായിരുന്നു. അപ്പൊ ഇപ്പോള്‍ ചാത്തനിട്ടാവും ഏറ് അല്ലെ. ഏയ് അതിനു സമയമായില്ല. വിവാഹിതര്‍ ക്ലബ്ബില്‍ അംഗത്വം നേടി വേഗം വിദ്യകളൊക്കെ പടിച്ചോ.
അയ്യോ ത്രേസ്യാക്കൊച്ചേ ഇതു കേട്ടോ, ദേ ഈ ചാത്തന്..
സ്ഥല പരിചയം,അനുഭവ പരിചയം എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഈ അനുഭവം സ്വന്തം അനുഭവം പോലെ തന്നെ.ആ കുടയും ചൂടിയുള്ള പോക്കൊക്കെ.എന്റെ ദൈവമേ എത്ര തവണത്തെ അബ്ദ്ധം.
ഇപ്പൊഴാ കാണുന്നതു കേട്ടോ.നന്നായെഴുതുന്നു.
ഈ കാര്‍മുകില്‍ വര്‍ണ്ണത്തിനെ കാണാന്‍ വരണമെന്നു വിജാരിക്കും..ട്രാഫിക ജാം..!
വളരെ രസകരമായി വിവരിച്ചിരിക്കുന്നു..
ഇതുപോലൊരൊണ്ണം ആയുര്‍വേദ കോളേജിന്റെ മുന്നില്‍ വെച്ചു കുറുകെ ചാടി ..
ഞാനവിടെത്തന്നെ ബ്രേക്കിട്ടു നിന്നു..
എന്റെ പിറകില്‍ വന്ന കാറുകാരന് അത്രയും ഷാര്പ്പല്ലായിരുന്നു.
ഞാനും കൂട്ടാരനും രണ്ടു വഴിക്ക്..
വലിയ പരിക്കൊന്നു മില്ലാതെ ബ്രേക്ക് ലൈറ്റിന്റെ പീസുമെടുത്ത് സങ്കടത്തോടെ നോക്കുമ്പൊ അതിന്റെ പൊടി പോലുമില്ലാ..
ഇപ്പൊ ആളെ മനസ്സിലായി..
എന്റെ ബ്രേക്ക് ലൈറ്റിന്റെ കാശ് ഇപ്പ തരണം..:)
രസകരമായ ശൈലി മാഷെ നന്നായിരിക്കുന്നു.!!
പ്രയാസീ ട്രാഫിക്ക് ജാം കുറയുന്ന സമയത്ത് വരൂട്ടോ. അയ്യൊ അവസാനം പറഞ്ഞതെന്താ കേള്ക്കുന്നില്ലാ.. കേള്ക്കുന്നില്ലാ.....കേള്ക്കുന്നില്ലാ.........കമ്പിളിപ്പുതപ്പേ ...കമ്പിളിപ്പുതപ്പേ
Friendz4ever // സജി താംക്സ്ട്ടോ
ബൂലോക സുഹൃത്തേ, ബ്ലോഗ്മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ് വസതിയിലേക്ക് വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.com
ഹെല്‍മറ്റ് നിര്‍ബന്ധമാക്കണം നാലുവീലിനുള്പ്പെടെ അതിരിക്കുമ്പൊ അധികം അലയ്ക്കില്ലല്ലോ അറ്റ്ലീസ്റ്റ് പറയുന്നത് അഡികം പുറത്തു കേള്‍ക്കില്ലല്ലോ.
classic mashe
continue
എനിക്കും സ്ഥിരമായി ഉണ്ടാവാറുള്ള അനുഭവം ഇങ്ങനെ കേട്ടപ്പോള്‍ നന്നായി രസിച്ചു
അപ്പം നമ്മള് ഒരേ ഗ്രൂപ്പാണല്ലോ...
(കാമ്പസില്‍ കാല്‍നടക്കാര്‍ക്ക് പ്രാഥമിക പരിഗണന, വാഹനവേഗ നിയന്ത്രണം എന്നീ രണ്ട് കാര്യങ്ങള്‍ കാരണം പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടു പോകുന്ന ഒരു പാവം :P)
എനിക്ക് തോന്നുന്നത് ഇതൊക്കെ സുശീല ടീച്ചറ് "പടിപ്പിച്ച" തിന്റെ പ്രശ്നമാണെന്നാ!
ഏതായാലും ഒന്നും സംഭവിച്ചില്ലല്ലോ.. നന്നായി. ഇനി സൂക്ഷിച്ചുനടക്കൂ, എപ്പോഴും പോലീസേട്ടന്മാര് ഫ്രീയായി സെല്യൂട്ടടിച്ചു തന്നു എന്ന് വരില്ല...
പിന്നെ, ത്രേസ്യ മുകളില്‍ പറഞ്ഞതും വായിച്ചു. കാര്വര്ണ്ണത്തിന്റെ സ്ഥനത്ത് ആ മഹാനുഭാവ ആയിരുന്നെങ്കില്‍ കാറിടിച്ച് .....കാറ് മറിഞ്ഞ്.....കൂടുതല്‍ പറയുന്നില്ല... ഇപ്പോ പുതിയ ചീഫ് മിനിസ്റ്റര്‍ കേരളത്തില്‍ സത്യപ്രതിഞ്ഞ ചെയ്തിട്ടുണ്ടാകുമായിരുന്നു. മാത്രമല്ല, അപ്പോ തന്നെ പൊടിയും തട്ടി വീട്ടില്‍ പോയി ആ മൊത്തം സംഭവം ഒരു യാത്രാവിവരണമായി അവള് പോസ്റ്റും ഇട്ടിട്ടുണ്ടാകുമായിരുന്നു. ഹി ഹി
ഏതായാലും സംഗതി കൊള്ളാം കേട്ടോ...
:-)
അഭിലാഷങ്ങള്‍: അല്ല മാഷേ, താങ്കളും ത്രേസ്യായും മുന്നാളാണോ. അടി ബ്ലോഗ്ഗിലൂടെ വരും ത്രേസ്യാ കാടിറങ്ങീറ്റുണ്ട്. ജാഗ്രതൈ
ഇതിപ്പോഴാ വായിക്കുന്നത്...
അലക്കിപ്പൊളിച്ച എഴുത്ത്... സീന്‍ ഓര്‍ത്തിട്ട് ചിരി അടങ്ങുന്നില്ല..
ആശംസകള്‍...
എന്നാലും ആ നിന്നോടും കെഞ്ചേണ്ടി വന്നല്ലോ എന്ന ബാബു ആന്റണിയുടെ വൈശാലിയിലെ ഡയലോഗ് ... ഹഹഹ അതൊരൊന്നൊന്നര തന്നെ.. :)
പിന്നെ എന്നെ നന്നായി മലയാലം റ്റ്യ്പ് ചെയ്യന്‍ ഒന്നു ഹെല്പ് ചെയ്യാമൊ എന്റെ ഫ്ര്ന്ദ് അയചു തന്ന കൊചു റ്റ്രെസ്യൌദെ റ്റ്രൈയ്ന്‍ യത്ര ലിങ്ക് എന്നെഉം ബ്ലൊഗിങ്ല് ഇന്റെരെസ്റ്റെദ് ആക്കി..but i dont know how exactly people like u type almost all the letters ..pls help me..na????
എന്നാലും മന്ത്രിക്കു കിട്ടിയ സലുട്ട് പങ്കു വച്ചതല്ലെ ..ചെലവു ചെയ്യനെ..
That was a really good read. Please do not mind me leaving a comment in English. I don't know to use the malayalam version in Blogger.
But all 100 cheers to you.
Post a Comment